car

കട്ടപ്പന :എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിന്റെ കാർ ആണ് കത്തി നശിച്ചത്. ശനി പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുടുംബ സമേതം രാവിലെ പള്ളിയിലേയ്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ നിന്ന് തീ ഉയരുകയായിരുന്നു. ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവുമാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങുന്നത്തിനിടെ ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേറ്റു. വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ കുട്ടികൾ നിലത്തു വീണും നേരിയ പരുക്ക് പറ്റി. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു.