പീരുമേട്:പീരുമേട് പഞ്ചായത്തും എസ് .ബി .ഐ ലൈഫ് ഇൻഷുറൻസ് മുണ്ടക്കയവും സംയുക്തമായി തൊഴിൽമേള സംഘടിപ്പിച്ചു.പീരുമേട്പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ മേള ഉദ്ഘാടനം ചെയ്തു.തൊഴിൽരഹിതരായ ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുകയും വരുമാനമാർഗം കണ്ടെത്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്.പെൻഷൻ കോഡിനേറ്റേഴ്‌സ് .ചൈൽഡ് വെൽഫെയർ ഓഫീസർ. ഫിനാൻഷ്യൽ അഡ്വൈസർ .ബിസിനസ് അസോസിയേറ്റ്‌സ്. തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ആണ് തൊഴിൽമേള സംഘടിപ്പിച്ചത്. പഞ്ചായത്ത്‌മെമ്പർമാർ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.