പീരുമേട്: സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവ സാഹിത്യ ക്യാമ്പ് വാഗമണ്ണിൽ ആരംഭിച്ചു.'മഞ്ഞ്എന്ന പേരിൽ നടന്ന ക്യാമ്പ് സാഹിത്യകാരൻ റ്റി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ സനോജ് അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടർ, ഡോ. എം.എ സിദ്ദിക്ക്, ജില്ലാ യൂത്ത് കോർഡിനേറ്റർ, രമേശ് കൃഷ്ണൻ ബോർഡ് അംഗംസന്തോഷ് കാലാ , സതീഷ് കിടാരക്കുഴി, ശങ്കർ എം.എസ് അക്ഷയ അനിൽഎന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത യുവ സാഹിത്യകാരൻമാർ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.