mani
ഉടുമ്പൻചോല പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എംഎം മണി എം.എൽ.എ നിർവഹിക്കുന്നു.

ഇടുക്കി: ജില്ലയിൽ പൊതുവിലും ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പ്രത്യേകിച്ചും റോഡുകളുടെ വികസനമടക്കം നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് എം.എം. മണി എം.എൽ.എ ഉടുമ്പൻചോല പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാവടി ഹോമിയോ ഡിസ്‌പെൻസറി, പകൽവീട്, മാവടി കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഉടുമ്പൻചോല പഞ്ചായത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവുമാണ് എം.എൽ.എ നിർവഹിച്ചത്. മാവടി ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു തുടങ്ങിയവർ പങ്കെടുത്തു.