പീരുമേട്: തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക്‌ വേണ്ടി ധീരമായ പോരാട്ടം നടത്തിയ നേതാവായിരുന്നു വാഴൂർ സോമൻ എം.എൽ.എയെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷ്റഫ് പറഞ്ഞു. അന്തരിച്ച മുൻ എം.എൽ.എ വാഴൂർ സോമൻ അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഇ.എൽ യൂണിയൻ ജനറൽ സെക്രട്ടറി എം. ആന്റണി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.ആർ. ശശി, സി.യു. ജോയി, ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യു, മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ, എസ്. രാജാറം,​ ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി, പീരുമേട് മണ്ഡലം സെക്രട്ടറി വി.കെ. ബാബു കുട്ടി, മോളി ഡോമിനിക്, ജിജി കെ. ഫിലിപ്പ്, അഡ്വ. സോബിൻ സോമൻ, കെ.ജി. ഓമന കുട്ടൻ, പി.ജെ. റെജി, സി.കെ. കൃഷ്ണൻ കുട്ടി, പി.ജെ. റ്റെറ്റസ് എന്നിവർ സംസാരിച്ചു.