പീരുമേട്: ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി മഹോത്സവം നടത്തി.
ആഘോഷങ്ങളുടെ ഭാഗമായി ഏലപ്പാറയിൽ മഹാശോഭാ യാത്രയും സംഘടിപ്പിച്ചു. ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. ശോഭായാത്രയിൽ കുട്ടികൾ ശ്രീകൃഷ്ണന്റെയും രാധയുടെയും കുചേലന്റെയും വേഷം ധരിച്ചാണ് പങ്കെടുത്തത്. തുടർന്ന് കുട്ടികളുടെ ഉറിയടി നടന്നു. വെണ്ണയൂട്ട് പിറന്നാൾ സദ്യയും നടന്നു. ക്ഷേത്രം പ്രസിഡന്റ് വി.പി. ബാബു, സെക്രട്ടറി ബിജു ഗോപാൽ എന്നിവർ നേതൃത്വം നൽകി.