തൊടുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ തൊടുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് സംഗമം തൊടുപുഴയിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ മേഖലാ പ്രസിഡന്റ് അബ്ദുൽ റഷീദ് കൗസരിയുടെ അദ്ധ്യക്ഷതയിൽ ഹാഫിസ് മുഹമ്മദ് ഇസ്ഹാഖ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്. അലിയാർ മൗലവി മീലാദ് സന്ദേശം നൽകി. ഹാഫിസ് നൗഫൽ കൗസരി, ഹാഫിസ് ഇംദാദുള്ള നദ്വി, പി.എ. സൈദ് മുഹമ്മദ് മൗലവി, സുബൈർ മൗലവി ഖാസിമി, അഡ്വ. ഇ.എസ്. മൂസ, ഷെഹീർ മൗലവി ഖാസിമി, മാഹിൻ മൗലവി, നൗഷാദ് കാസിം, അബ്ദുൽ കരീം റഷാദി, റിയാസ് അഹ്സനി, അബ്ദുൽ ഷുക്കൂർ മൗലവി, മുജീബ് റഹ്മാൻ മൗലവി, അഷ്റഫ് ബദ്രി, കെ.എച്ച് ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു. കർഷക അവാർഡ് ജേതാവ് നൗഫൽ ബാഖവിയെ ആദരിച്ചു.