പീരുമേട്: എസ്.എൻ.ഡി.പി യോഗം കൂവലേറ്റം ശാഖയുടെ വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി ബിനു അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, ശാഖാ പ്രസിഡന്റ് സന്തോഷ് കൃഷ്ണൻ, സെക്രട്ടറി ടി.എൻ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.വി. അഷ്ടമൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു, പുതിയ ഭാരവാഹികളായി സന്തോഷ് കൃഷ്ണൻ (പ്രസിഡന്റ്), സി.വി. അഷ്ടമൻ (വൈസ് പ്രസിഡന്റ്), ടി.എൻ. ബാലകൃഷ്ണൻ (സെക്രട്ടറി), കെ.എസ്. ജിജി (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.