swargam

പീരുമേട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെ കലാ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന കലോത്സവം സർഗോത്സവ് - 2025 ജില്ലാതല കലാമത്സരങ്ങൾ നടന്നു. സംസ്ഥാന സഹകരണ പെൻഷൻസ് ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം നിർവഹിച്ചു, ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, നാടൻപാട്ട്, തിരുവാതിരകളി, തബല, ചെണ്ട, മൃദംഗം, ചിത്രരചന,കാർട്ടൂൺ, കഥാരചന, കവിത രചന എന്നിവ നടത്തി. ജില്ലാ പ്രസിഡന്റ കെ.കെ പ്രസുഭകുമാർ അദ്ധ്യക്ഷനായിരുന്നു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി.എസ്.മഹേഷ്, സജിമോൻ ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.