തൊടുപുഴ: അൽ- അസ്ഹർ പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് അസോസിയേഷൻ ചൊവ്വര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ ടി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അവസാന വ‌‌‌ർഷ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത് നിർമ്മിച്ച 'റോബോർട്ട് " തൊടുപുഴ താലൂക്ക് അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ പി.ടി. അശ്വിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ അൽ- അസ്ഹർ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻ എം. അസീസ് പ്രകാശനം ചെയ്തു. അക്കാദമിക് ഡയറക്ടർ പ്രൊഫ. കെ.എ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് ഡീൻ പ്രൊഫ. നീദാ ഫരീദ്, സ്റ്റാഫ് അഡ്വൈസർ ക്രിസ്വിൻ സ്‌കറിയ, വിദ്യാർത്ഥി പ്രതിനിധി ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ വിഭാഗം ലക്ചറർ ധന്യ കെ. തോമസ് നന്ദി പറഞ്ഞു.