അടിമാലി: ആയിരമേക്കർ കല്ലമ്പലം ദേവിക്ഷേത്രത്തിന്റെയും ശിവജി ബാലഗോഗുലത്തിന്റെയും സനാധനധർമ്മ പാഠശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അടിമാലിയിൽ ശോഭായാത്ര നടന്നു. അടിമാലി അമ്പലപ്പടിയിൽ നിന്നാരംഭിച്ച ശോഭായാത്രയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നിരവധിയാളുകൾ പങ്കെടുത്തു. ഉറിയടിയടക്കമുള്ള ആഘോഷപരിപാടികൾ ശോഭായാത്രയെ വർണ്ണാഭമാക്കി. കുരിശുപാറ കോട്ടപ്പാറ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലടക്കം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.