തൊടുപുഴ: ജമാഅത്തെ ഇസ്ലാമി സംസ്ഥാന തലത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന ബഹുജന സംഗമത്തിന്റെ ഉദ്ഘാടനം കേരള അമീർ പി. മുജീബ് റഹ്മാൻ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാസമിതിയംഗം പി. റുക്സാന, കേന്ദ്ര പ്രതിസനിധി സഭാംഗം കെ.എ. യൂസഫ് ഉമരി, അമീൻ മാഹി, ജംഇയ്യത്തുൽ ഉലമഹിന്ദ് സംസ്ഥാന സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി എന്നിവർ സംസാരിച്ചു. എ.പി. അബ്ദുൽ അസീസ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി സ്വാഗതവും ജനറൽ കൺവീനർ ഡോ. എ.പി. ഹസൻ നന്ദിയും പറഞ്ഞു.