തൊടുപുഴ:പൊലീസിന്റെ ആക്രമണത്തിലും അനാസ്ഥയിലും പ്രതിഷേധിച്ച് ൽ ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ദേശീയ സമിതി അംഗം പി. സി. ജോർജ് ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ അക്രമവും അരാജകത്വവും അവസാനിപ്പിക്കാത്ത പക്ഷം ഭാരതീയ ജനതാ പാർട്ടി ശക്തമായ നിലപാടുമായി മുന്നോട്ട് വരുമെന്ന് ജോർജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. പി. സാനു അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി വി. എൻ. സുരേഷ്, ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സോജൻ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം കെ. എൻ ഗീതാകുമാരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ.കെ. അബൂ, ബെന്നി ജോസഫ് പി. ജി. രാജശേഖരൻ, ജോർജ് പൗലോസ്, ആനി രാജു, ജില്ലാ സെക്രട്ടറിമാരായ പി.വി ഷിൻമോൻ, വിഷ്ണു പുതിയേടത്ത്, മനോജ് അടിമാലി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശ്രീകാന്ത് കാഞ്ഞിരമറ്റം, എസ്. പ്രമോദ് എന്നിവർ നേതൃത്വം നൽകി.