അടിമാലി: താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയിലേക്ക് ഒക്ടോബർ മുതൽ 2026 സെപ്തംബർ മാസം വരെ വാഹനം നൽകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ടെൻഡറുകൾ 27ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 നര തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയുടെ ഓഫീസിൽ നിന്നും അറിയാം. ഫോൺ: 04864- 222670.