ഇടുക്കി :ജില്ലാ പ്ലാനിംഗ് ഓഫീസിലേയ്ക്ക് ഡി.റ്റി.പിയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളതും അഡോബ് ഇൻഡിസൈൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ, കോറൽ ഡ്രോ എന്നിവയിൽ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികളെ കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ആസൂത്രണ സമിതി മന്ദിരം, കളക്ട്രേറ്റിന് സമീപം, കുയിലിമല, ഇടുക്കി ഫോൺ: 04862 -233010 എന്ന വിലാസത്തിൽ -18നകം അപേക്ഷ സമർപ്പിക്കണം.