ഇടുക്കി: കർഷകർ താമസമുള്ള പഞ്ചായത്തുകളിലെ ഭൂമിയിൽ മാത്രമാണ് ഇപ്പോൾ തൊഴിലുറപ്പ് പണികൾ ലഭ്യമാകുന്നത്. മറ്റ് പഞ്ചായത്തുകളിലുള്ള സ്ഥലത്തുകൂടി തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് പണി എടുപ്പിക്കുന്നതിനുവേണ്ട നടപടികൾ ഉണ്ടാകണമെന്ന് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാജു മുണ്ടക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ അഡ്വ. കെ. എസ്. സിറിയക്, ഇ.എ. കോശി, ജില്ലാ നേതാക്കളായ എൻ.ഡി. ജോർജ്ജ്, എം.ജെ. വിൻസെന്റ്, ലൂയിസ് പി.ജി,​ സാബു എം.കെ,​ ദേവ് സെബാസ്റ്റ്യൻ, സോജു തോമസ്, എബ്രാഹം കെ.എ.,
ജോസ് ഇ.ജെ. തുടങ്ങിയവർ പ്രസംഗിച്ചു.