
കട്ടപ്പന :കാഞ്ചിയാർ ലബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് എം.എസ്. ഡബ്ളൃൂ ഒന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുള്ളിക്കാനത്ത് ഗ്രാമീണ പഠന ശിബിരം സംഘടിപ്പിച്ചു . പ്രവാഹ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. .ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാഗമൺ ടൗണിൽ സേവന മനോഭാവം വിളിച്ചോതുന്ന ഫ്ളാഷ് മൊബ് സംഘടിപ്പിച്ചു. ഏഴു ദിവസങ്ങളിൽ ആയിട്ടാണ് ക്യാമ്പ് നടക്കുന്നത് . മാലിന്യ ശേഖരണം, വിവിധ ബോധവൽക്കരണ ക്ലാസുകൾ, പച്ചക്കറിത്തോട്ട നിർമാണം, അംഗൻവാടി ക്ലീനിങ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി കായികദിന കോഡിനേഷൻ, ഫുട്‌ബോൾ ടൂർണ്ണമെന്റ് , പണ ഇടപാടിലെ ന്യൂനത സാങ്കേതിക വിദ്യകളെ ആളുകൾക്ക് വീടുകളിൽ ചെന്ന് പരിചയപ്പെടുത്തൽ, സുചനാ ബോർഡ് ശുചീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചാണ് ക്യാമ്പ് . യോഗത്തിൽ വിവിധ ആളുകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി. ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുള്ളിക്കാനം സെന്റ് തോമസ് സീറോ മലബാർ ചർച്ച് വികാരി ഫാ. ഷിനോയ് കിഴക്കേൽ ഒ.എസ്.ബി, സി. എമിലി എസ്.എ.ബി.എസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊഫസർ ഡോ. ഫാ. റെജി കെ ഈപ്പൻ, വകുപ്പിമേധാവി രേഷ്മ എലിസബത്ത് ചെറിയാൻ, കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ജോജിൻ ജോസഫ്, കോർഡിനേറ്റർ ആശിഷ് ജോർജ് മാത്യു, ഫീൽഡ് വർക്ക് കോഡിനേറ്റർ അഖില മാത്യു, എന്നിവർ സംസാരിച്ചു.