
കട്ടപ്പന: സംസ്ഥാനത്തെ പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പന ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷന് മുമ്പിൽ പൊലീസ് തടഞ്ഞു. യോഗത്തിൽ സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.സന്തോഷ്‌കുമാർ, കെ.എൻ പ്രകാശ്, ശ്രീനഗരി രാജൻ, കെ.കുമാർ, കെ.എൻ ഷാജി, ഷാജി നെല്ലിപ്പറമ്പിൽ, രത്നമ്മ ഗോപിനാഥ്, രതീഷ് വി.എസ്, എ.വി മുരളി, ചന്ദ്രൻ പനയ്ക്കൻ, സന്തോഷ് കൃഷ്ണൻ, സജി വട്ടപ്പാറ, എം.എൻ മോഹൻദാസ്, പി.എൻ പ്രസാദ് എന്നിവർ പ്രസംഗിച്ചു.