മൂവാറ്റുപുഴ: അഷ്ടാക്ഷരി മന്ത്രജപം മുഴങ്ങിനിന്ന സന്നിധിയിൽ മറ്റപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നൂറ്റാണ്ടിനുശേഷം ശീവേലി എഴുന്നള്ളിത്ത് രഥത്തിൽ നടന്നു. ചടങ്ങിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. രാധാകൃഷ്ണ വേഷമിട്ട് കുട്ടികളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. ക്ഷേത്രം മേൽശാന്തി കൊട്ടുക്കൽ മന ദാമോദരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മൂകാംബിക ക്ഷേത്രത്തിലെ രഥത്തോട് സാമ്യമുള്ള രഥം വലിക്കുന്നതിന് നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. തുടർന്ന് ദീപാരാധനയും വെടിക്കെട്ട്, പ്രസാദവിതരണം ,നൃത്ത സന്ധ്യ അന്നദാനം, കഥകളി തുടങ്ങിയ ചടങ്ങുകളും നടന്നു.