bus
അപകടത്തിൽപ്പെട്ട ബസ്

മുട്ടം: ശങ്കരപ്പിള്ളിയിൽ ബസ് റോഡിൽ നിന്നും തെന്നിമാറി. ഇന്നലെ വൈകിട്ട് 4.45 നായിരുന്നു സംഭവം. മൂലമറ്റത്തുനിന്നും തൊടുപുഴയ്ക്ക് വന്ന കോഹിനൂർ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറി റോഡരികിലെ കലുങ്കിൽ തങ്ങി നിൽക്കുന്ന നിലയിലാണ്. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. മഴയുണ്ടായിരുന്ന സമയത്താണ് അപകടം. സമീപത്തെ കലുങ്കിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ ബസ് തോട്ടിലേക്ക് മറിയുമായിരുന്നു.