തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യുണിയൻ കലൂർ ശാഖയിൽ ഗുരുദേവ ജയന്തി മുതൽ മഹാസമാധി വരെ എല്ലാ ദിവസവും പ്രാർത്ഥനാ യഞ്ജസമർപ്പണം നടത്തും. ദീപാർപ്പണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, ഗുരുദേവ തൃപ്പാദങ്ങളുടെ തൃക്കരങ്ങളാൽ വിരാജിതമായ ഹോമമന്ത്രത്താൽ വശ്വശാന്തി ഹവനം, ഹോമം എന്നിവ തൃപ്പാദങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കും. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജയന്തി മുതൽ മഹാസമാധി വരെ മുടങ്ങാതെ ഈ പ്രാർത്ഥനായജ്ഞം നടക്കുന്നുണ്ട്. ശ്രീനാരായണ സേവ നികേതൻ മുഖ്യ ആചാര്യൻ കെ.എൻ. ബാലാജി ആരംഭിച്ച ചടങ്ങുകളാണ് ഇന്നും മുടങ്ങാതെ നടക്കുന്നത്. ശാഖാ പ്രസിഡന്റ് കെ.കെ. മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ. ശശി, സെക്രട്ടറി ഇ.എൻ. രമണൻ, വനിതാസംഘം പ്രസിഡന്റ് കെ. ഷീജ, സെക്രട്ടറി സുനിത സജി, ശാഖാ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നിത്യവും യജ്ഞസമർപ്പണം നടക്കുന്നത്.