രാജാക്കാട്: ഡി.കെ.എൽ.എം അടിമാലി മേഖലയുടെയും മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 20ന് വൈകിട്ട് 3.30ന് അടിമാലി ടൗണിൽ നടക്കുന്ന മീലാദ് റസൂൽ സംഗമത്തിന്റെ വിളംബര ജാഥയ്ക്ക് രാജാക്കാട്ടിൽ സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡന്റ് സുധീർ കോട്ടക്കുടിയിൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം മൻസൂർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. ഡി.കെ.എൽ.എം അടിമാലി മേഖല ട്രഷറർ നിസാർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മതസൗഹാർദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. നിസാർ ബാദ്രി, ഹാഫിസ് മുഹമ്മദ് ശരീഫ് അർഷദി, സജിമോൻ കോട്ടക്കൽ, എൻ.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് പി.ബി. മുരളീധരൻ നായർ, ബാബു വെട്ടിക്കാട്ട്, ജോഷി കന്യാക്കുഴി, ജമാൽ ഇടശ്ശേരിക്കുടി, അബ്ദുൽ കലാം, അബ്ദുൽ ജബ്ബാർ , ബഷീർ പഴമ്പിള്ളിത്താഴം, കെ.എച്ച്. അലി,നൗഫൽ ബാഖവി, സുനീർ കാരിമറ്റം, നവാസ് മറ്റപ്പനാൽ, അന്ത്രു അടിമാലി എന്നിവർ പ്രസംഗിച്ചു. നസീർ തണ്ടക്കാലയിൽ സ്വാഗതവും ജാഥാ ക്യാപ്ടൻ നൗഷാദ് മിഫ്ത്താഹി നന്ദിയും പറഞ്ഞു.