ചെറുതോണി: തങ്കമണി കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഈ വർഷത്തെ നേഴ്സിംഗ് കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും കേരള നേഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരത്തോടെയുള്ള ജനറൽ നഴ്സിംഗ് കോഴ്സിലേക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. പ്ലസ്ടു ഏത് വിഷയം പാസായവർക്കും പ്രവേശനം ഉറപ്പാക്കാം. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം മെഡിക്കൽ ലബോറട്ടറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയതായി സർട്ടിഫിക്കറ്റ് ലഭിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447331107.