
നെടുങ്കണ്ടം: നെടുങ്കണ്ടം വൈപ്പേൽ വീട്ടിൽ അശോകൻ- ബിജി ദമ്പതികളുടെ മകളുടെ വിവാഹ ചിലവ് കുറച്ച് ആ തുക ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി. ഇതിനായി എസ്. എൻ. ഡി. പി യോഗം നെടുങ്കണ്ടം 1492-ാം നമ്പർ ശാഖയിൽ അഞ്ച് ലക്ഷം രൂപാ നൽകി. 61 ദിവസംകൊണ്ട് സജി ചാലിലും , എ.വി മണിക്കുട്ടന്റേയും നേതൃത്വം നൽകുന്ന ശാഖാ ഭരണ സമിതിയും കടക്കാല മേഖലാ കമ്മിറ്റിയും പോഷക സംഘടനകളും ചേർന്ന് ശാഖയിലെ അർഹനായ വ്യക്തിയുടെ കുടുംബത്തിന്ഭ വനം പൂർത്തിയാക്കി വിവാഹദിനമായ 14 ന് താക്കോൽദാനം നടത്തി. ഗൃഹപ്രവേശന ചടങ്ങിൽ ശാഖയിലെ ഭരണസമിതി അംഗങ്ങൾ,മേഖലാ ഭാരവാഹികൾ, കുടുംബയോഗം ചെയർമാൻ, കൺവീനർമാർ എന്നിവർ പങ്കെടുത്തു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഭദ്രദീപം തെളിയിച്ച് ഭവനം കൈമാറി. വളരെവേഗം പണികൾ പൂർത്തിയാക്കിയ കോൺട്രാക്ടർ കെ.ജി ബൈജുവിനെ ശാഖായോഗം ആദരിച്ചു.