കരിങ്കുന്നം : കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 17ന് രാവിലെ 10.30 മുതൽ 12. വരെ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്.
മുട്ടം : മുട്ടം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 17ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ മുട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്.
വ്യാപാരികൾ അളവുതൂക്കഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സഹിതം ഹാജരായി മുദ്ര പതിപ്പിക്കേണ്ടതാണ് .ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിക്കുന്നു.