കട്ടപ്പന: വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സമര പ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ഭൂനിയമ ഭേദഗതി ചട്ടത്തിലൂടെ സർക്കാർ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ ചട്ടം ഇടുക്കിയിലെ ജനങ്ങൾക്കുള്ള ഓണസമ്മാനമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ജനങ്ങളെ ചവിട്ടിത്താഴ്ത്തുകയാണ് ചെയ്തതെന്നും സണ്ണി അദ്ദേഹം കുറ്റപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷനായി. ജില്ലാ വർക്കിങ് പ്രസിഡന്റ് കെ ആർ വിനോദ് ,. ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി, ഡയസ് ജോസ്, നിയമവിദഗ്ധൻ അഡ്വ. ജോമോൻ കെ ചാക്കോ, വിവിധ സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു.