കട്ടപ്പന: ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ മറവിൽ എൽ.ഡി.എഫ് സർക്കാർ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റികൾ ചട്ടത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. വള്ളക്കടവിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജെ ബെന്നി ഉദ്ഘാടനം ചെയ്തു. ഷാജി വെള്ളംമാക്കൽ അദ്ധ്യക്ഷനായി. മനോജ് മുരളി, സാബു കുര്യൻ, രാജു കാര്യമറ്റം, സജി കോലോത്ത്, രാജേഷ് കടമാക്കുഴി, ചാക്കോ വടക്കേക്കര, റെജി പാംബ്ലാനി, കണ്ണൻ ഭൂപതി എന്നിവർ പ്രസംഗിച്ചു. വെള്ളയാംകുടിയിൽ നടത്തിയ പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് റോയി ഇഞ്ചനാട്ട് അദ്ധ്യക്ഷനായി.