
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്ത് കേരളോത്സവം ലബ്ബക്കട ജെ.പി.എം കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. നാല് ദിവസങ്ങളായി നടക്കുന്ന കേരളോത്സവം പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇന്നലെ ജെ.പി.എം ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ന് മുരുക്കാട്ടുകൂടി ഗവ. ട്രൈബൽ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും നാളെ പാമ്പാടിക്കുഴിയിൽ വോളിബോൾ ടൂർണമെന്റും വെള്ളിയാഴ്ച സ്വരാജ് സയൺ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ വടംവലി, കബഡി, ഷട്ടിൽ, ബാഡ്മിന്റൺ എന്നിവയും നടക്കും. ശനിയാഴ്ച ജെ.പി.എം കോളേജ് ഗ്രൗണ്ടിൽ അത്ലറ്റിക്സ്, പഞ്ചഗുസ്തി, ചെസും, സയൺ സ്‌കൂളിൽ കലാ മത്സരങ്ങൾ, നീന്തൽ എന്നിവയുമാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.