തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 23 മുതൽ ഒക്‌ടോബർ രണ്ട് വരെ നവരാത്രി ആഘോഷം നടക്കും. എല്ലാ ദിവസവും രാവിലെ ആറിന് ശ്രീലളിതാ സഹസ്രനാമാർച്ചന നടക്കും. 23ന് രാവിലെ 9.15 മുതൽ 10.45 വരെ ഭാഗവതാചാര്യൻ ഹരിദാസ് മേതിരിയുടെ പ്രഭാഷണം, ക്ഷേത്രനടപ്പന്തലിൽ വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം. 6.30 മുതൽ 7.15 വരെ സോപാനസംഗീതം, 7.15 മുതൽ 8.30 വരെ സംഗീതകച്ചേരി. 24ന് രാവിലെ 9.15 മുതൽ 10.45 വരെ ഇന്ദുജ പ്രവീണിന്റെ പ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30വരെ മേളം, 6.30 മുതൽ എട്ട് വരെ വയലിൻ കച്ചേരി, എട്ട് മുതൽ മോഹിനിയാട്ടം. 25ന് രാവിലെ 9.15 മുതൽ 10.45വരെ ഐവർകാല രവികുമാറിന്റെ പ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 6.30 മുതൽ 8.30 വരെ സംഗീതകച്ചേരി, 8.30 മുതൽ നൃത്തനൃത്യങ്ങൾ. 26ന് രാവിലെ 9.15 മുതൽ 10.45 വരെ ഹരിപ്രിയ മാടശ്ശേരിയുടെ പ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 6.30 മുതൽ എട്ട് വരെ സംഗീതാർച്ചന, എട്ട് മുതൽ ഭരതനാട്യം. 27ന് രാവിലെ 9.15 മുതൽ 10.45 വരെ കിരൺകുമാർ മാണിക്യമംഗലത്തിന്റെ പ്രഭാഷണം, 6.30 മുതൽ ഏഴ് വരെ സംഗീതാർച്ചന, ഏഴ് മുതൽ 7.45 വരെ പുല്ലാങ്കുഴൽ കച്ചേരി, 7.45 മുതൽ എട്ട് വരെ ഭരതനാട്യം, എട്ട് മുതൽ നൃത്തനൃത്യങ്ങൾ. 28ന് രാവിലെ 9.15 മുതൽ 10.45 വരെ ഡോ. പി. പദ്മനാഭന്റെ പ്രഭാഷണം, 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഭക്തിഗാനസുധ, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 6.30 മുതൽ 8.30 വരെ സംഗീതകച്ചേരി, 8.30 മുതൽ ഡാൻസ്. 29ന് രാവിലെ 9.15 മുതൽ 10.45 വരെ എം.ജി. രാജശേഖരന്റെ പ്രഭാഷണം, 11 മുതൽ 12.30 വരെ ഭജന, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 6.30 മുതൽ ഒമ്പത് വരെ സംഗീത കച്ചേരി. 30ന് ആയുധപൂജ, രാവിലെ 9.15 മുതൽ 10.45 വരെ ഭാഗവതഭൂഷണം സജീവ് മംഗലം മൂവാറ്റുപുഴയുടെപ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ പരിഷവാദ്യം, 6.30 മുതൽ ഏഴ് വരെ അഷ്ടപദി, ഏഴ് മുതൽ 8.30 വരെ സംഗീതകച്ചേരി. ഒക്‌ടോബർ ഒന്നിന് രാവിലെ 9.15 മുതൽ 10.45 വരെ ഇരളിയൂർ അരുണൻ നമ്പൂതിരിയുടെ പ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ മേളം, 7.30 മുതൽ 8.30 വരെ സംഗീതകച്ചേരി. രണ്ടിന് രാവിലെ 7.30 മുതൽ 10.30 വരെ സംഗീതാരാധന, സംഗീത സദസ്സുകൾ, പഞ്ചരത്നാലാപനം, 9.15 മുതൽ 10.45 വരെ ഡോ. കെ. പദ്മകുമാറിന്റെ പ്രഭാഷണം, രാവിലെ 10.30 മുതൽ ഭക്തിഗാനസുധ എന്നിവ നടക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ചീഫ് കോർഡിനേറ്റർമാരായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, കൺവീനർമാരായ ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ അറിയിച്ചു.

വാദ്യകലകൾ പഠിപ്പിക്കും

വിജയദശമി നാൾ മുതൽ കുട്ടികളെ ക്ഷേത്രവാദ്യകലകളായ ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം, തകിൽ, നാദസ്വരം എന്നിവ പ്രസിദ്ധരായ

ജിതിൻമാരാർ, എരുമേലി കണ്ണൻ, വൈക്കം കെ.ആർ. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പഠിപ്പിക്കും. ക്ഷേത്രവാദ്യകലകളുടെ ആചാര്യൻ
ഊരമന രാജേന്ദ്രമാരാർ വാദ്യകല പഠനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.