
കുമാരമംഗലം: കാർഷിക വികസന ക്ഷേമ വകുപ്പ് ആത്മപദ്ധതിയുടെ ഭാഗമായി കുമാരമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് കാര്യക്ഷമത പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈനാപ്പിൾ, റംബൂട്ടാൻ കർഷകരെ സംഘടപ്പിച്ച് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിബിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസ് നയിച്ചു. വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷെമീന നാസർ, കൃഷി അസിസ്റ്റന്റ് വി.കെ. ജിൻസ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ആർദ്ര ആൻ പോൾ സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.എം. സിദ്ധിക്ക് നന്ദിയും പറഞ്ഞു.