മണക്കാട്: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ഡീൻ കുര്യാക്കോസ് എംപിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണവും ഈ വർഷത്തെ കലാകായികമേളയായ 'തരംഗ -2025' ന്റെ ഉദ്ഘാടനവും നടന്നു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കൃഷ്ണപിള്ള കലാകായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു . എസ് രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജേക്കബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ജയൻ, പഞ്ചായത്ത് മെമ്പർ ജീന അനിൽ, മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. ബിനോയ്, കരയോഗം സെക്രട്ടറി കെ.പി ജയരാജ്, പ്രിൻസിപ്പാൾ സിന്ധുമോൾ എം .പി, ഹെഡ്മിസ്ട്രസ് ബി.ശ്രീജ , പി.പി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.