building
പീരുമേട്ടിലെ മുൻ സെയിൽ ടാക്സ് ഓഫീസ് കെട്ടിടം നാശത്തിന്റെ വക്കിൽ

പീരുമേട്: പീരുമേട്ടിൽ പ്രവർത്തിച്ചിരുന്ന സെയിൽസ് ടാക്സ് ഓഫീസ് കെട്ടിടം കാടുകയറിനശിക്കുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫീസ് കട്ടപ്പനയിലേക്ക് മാറ്റിയതോടെയാണ് ഈ ഓഫീസിന്റെ പ്രവർത്തനം നിലച്ചത്. നവീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി ഓഫീസ് പ്രവർത്തനം ആരംഭിക്കാനിരുന്നതിനിടെയാണ് പീരുമേട്ടിലെ ഓഫീസ് കട്ടപ്പനയിലേക്ക് മാറ്റിയത്. ഇതോടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടവും മറ്റ് സൗകര്യവുമുള്ള ഓഫീസ് നാശത്തിന്റെ വക്കിൽ എത്തി. സർക്കാർ ഓഫീസുകൾക്ക് കെട്ടിട സൗകര്യമില്ലാതെയും സ്ഥല സൗകര്യങ്ങളില്ലാതെയും വലയുമ്പോഴാണ് എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം നശിക്കുന്നത്. കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നതിനാൽ വാതിലുകളും ജനാലകളും ഫർണിച്ചറുകളും ഉൾപ്പടെ എല്ലാം നാശത്തിന്റെ വക്കിലാണ്. ഭിത്തികൾക്കുപോലും ബലക്ഷയം സംഭവിക്കാനിടയുണ്ട്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഇത് മാറിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.