തൊടുപുഴ : ഡോ. എ.പിജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റോവർ ആൻഡ് റേഞ്ചർ ( സ്കൗട്ട് ആന്റ് ഗൈഡ് d) യൂണിറ്റും തൊടുപുഴ ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റീവ് വിഭാഗവും ചേർന്ന് പെൻ ചലഞ്ച് പരിപാടി സംഘടിപ്പിച്ചു. അപകടങ്ങളോ രോഗങ്ങളോ മൂലം ശാരീരികമായ അവശതകൾ അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിനായി അവർ നിർമ്മിക്കുന്നഇക്കോ ഫ്രണ്ട്ലി പേനകൾ കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്ന പരിപാടിയാണിത്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ പേപ്പറുകളും മറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന പേനയ്ക്കുള്ളിൽ ഒരു വിത്തും ഒളിപ്പിച്ചിട്ടുണ്ടാവും. ഇത്തരത്തിലുള്ള 650 ഓളം 'വിത്ത് പേനകൾ' വിദ്യാർത്ഥികൾ വാങ്ങുകയുണ്ടായി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി എൻ. പദ്ധതി ഉദ്ഘാടനം ചെയ്തു.ഡോ. പ്രീതി സി. ജെ (നോഡൽ ഓഫിസർ പാലിയേറ്റീവ് കെയർ, ജില്ലാ ആശുപത്രി തൊടുപുഴ ),ഡോ.. ആദർശ് ബാബു (ആർ. എം. ഒ, ജില്ലാ ആശുപത്രി, തൊടുപുഴ),. ജോസ്മി ലൂക്കോസ്(പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്),സീമ ടി കെ (ആശാ വർക്കർ),സ്കൂൾ പ്രിൻസിപ്പൽ ജയമോൾ കെ ജേക്കബ്,അദ്ധ്യാപകരായ ജോബി ജോസ്, അമ്പിളി പി .ജെഎന്നിവർ പങ്കെടുത്തു.