മൂന്നാർ: മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ റോഡരികിൽ യാത്രക്കാരിൽ ഭീതിയുണർത്തി ഒറ്റയാന്റെ സാന്നിദ്ധ്യം പതിവായി.റോഡിലിറങ്ങുന്ന കാട്ടാന പലപ്പോഴും വാഹനയാത്രികർക്ക് നേരെ പരാക്രമം നടത്തുന്ന സാഹചര്യമുണ്ട്.കഴിഞ്ഞ രണ്ടാഴ്ച്ചയായി മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ രാത്രിയും പകലും മണിക്കൂറുകളുടെ ഇടവേളയിൽ ഒറ്റയാൻ റോഡിലേ ക്കിറങ്ങുന്നതായി യാത്രക്കാർ പറയുന്നു. ഈ മേഖലയിൽ വാഹനമോടിച്ച് അത്ര പരിചയമില്ലാത്ത വിനോദസഞ്ചാരികൾ അപ്രതീക്ഷിതമായി കൊമ്പന്റെ മുൻപിൽപ്പെടമ്പോൾ ഭയന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.പലപ്പോഴും ഒറ്റയാൻ വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതായും ഇവർ പറയുന്നു. കഴിഞ്ഞദിവസം റോഡരികിൽ നിന്ന് സെൽഫിയെടുത്തിരുന്ന വിനോദസഞ്ചാരി കൾക്കടത്തേക്ക് അപ്രതീക്ഷിതമായാണ് കൊമ്പൻ എത്തിയത്. ഒരു യുവാവ് തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതു വഴി യാത്ര ചെയ്യുന്നവർ വാഹനങ്ങളുടെ വേഗം കുറച്ച് ശ്രദ്ധിച്ച് പോകണമെന്ന് വനം വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്‌.