car

പീരുമേട്: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാറ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടാരക്കര, ഡിണ്ടുക്കൽ ദേശിയ പാതയിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കുമളിയിൽ നിന്നും എരുമേലിക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
ഏരുമേലി കണ്ണിമല പുതിയപറമ്പിൽ സ്വദേശിസണ്ണി തോമസ് (48) പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ തലകീഴായി തോട്ടിലേക്ക് മറിയുകയായിരുന്നു. പീരുമേട് അഗ്നിശമന സേനാഗംങ്ങൾ എത്തി കാറിൽ കുടുങ്ങി കിടന്ന സണ്ണിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
രക്ഷാപ്രവർത്തന്നത്തിൽ പി.ബിനുകുമാർ അസ്സി:സേറ്റഷൻ ഓഫീസർ,സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ പി.എസ് സനൽ, പി.കെ.സന്തോഷ്,ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരയ ആനന്ദ് ,അരുൺ കുമാർ,അൻഷാദ് , സുമേഷ്,ബിബിൻ എന്നിവർ പങ്കെടുത്തു.