പീരുമേട്: കുട്ടിക്കാനം മരിയൻകോളേജിലെ മാദ്ധ്യമ പഠന വിഭാഗം മൈൽ സ്റ്റുഡിയോസുമായി സഹകരിച്ച് പുതുതലമുറ ചലച്ചിത്ര നിർമ്മാണത്തിൽ. രാജ്യാന്തര ശില്പശാല നടത്തപ്പെടുന്നു. എസ്. ഡികോളേജ് കാഞ്ഞിരപ്പള്ളി, എസ്.ബികോളേജ് ചങ്ങനാശ്ശേരി, സെന്റ്‌ജോർജ്ജ്‌കോളേജ് അരുവിത്തുറ, സെന്റ് ആന്റണീസ്‌കോളേജ് പെരുവന്താനം എന്നീകോളേജുകളുടെ പങ്കാളിത്തത്തോടുകൂടി19 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കുട്ടിക്കാനം മരിയൻകോളേജ് ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപ്പിക്കപ്പെടുന്ന ശില്പശാല കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻജോർജ് ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രനിർമ്മാണത്തിലെപോസ്റ്റ് പ്രൊഡക്ഷൻ, സൗണ്ട് ഡിസൈൻ, കളർ ഗ്രേഡിംഗ്, വി എഫ് എക്സ്, സിനിമയിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ എന്നീ വിഷയങ്ങൾകേന്ദ്രീകരിച്ചുള്ള ക്ലാസുകൾ ശില്പശാലയിൽ ഉൾപ്പെടുന്നു. മൈൽ സ്റ്റുഡിയോയുടെ ടെക്നിക്കൽ ഡയറക്ടറും സൗണ്ട് എൻജിനീയറും ആപ്പിൾ സർട്ടിഫൈഡ് ട്രെയിനറും നെറ്റ്ഫ്ളിക്സ് പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയമുള്ള വ്യക്തിയുമായ ജോൺ എം. കൊച്ചൻസിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ലിയോജോസഫ് തുടങ്ങിയവർ ശില്പശാല നയിക്കും.

മരിയൻകോളേജ് മാദ്ധ്യമ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, വിഭാഗം തലവൻ ഫാ.സോബിതോമസ്, പ്രോഗ്രാം സ്റ്റാഫ്‌കോഡിനേറ്റർ നന്ദന കൃഷ്ണമൂർത്തി, ഡോ. നിധിൻ വർഗീസ് (എസ് ബികോളേജ് ചങ്ങനാശ്ശേരി), ജൂണോജോസ് (എസ് ഡികോളേജ് കാഞ്ഞിരപ്പള്ളി), മഹിത യു. പി (സെന്റ്‌ജോർജ്‌കോളേജ് അരുവിത്തുറ), ആഷിൻജോസ് (സെന്റ് ആന്റണീസ്‌കോളേജ് പെരുവന്താനം), സ്റ്റുഡന്റ്‌കോർഡിനേറ്റേഴ്സായ ഏണസ്റ്റ്‌ജോയൽ സുജിമോൻ, അതുല്യമോൾ വി എസ് എന്നിവർ ശില്പശാലയ്ക്ക്‌നേതൃത്വം നൽകും.