
ഇടുക്കി: കാർഡമം പ്ലാൻറ്റേഴ്സ് ഫെഡറേഷൻ കോട്ടയം സോണൽ മീറ്റിംഗ് പാലാ ബേസ് ഇലവൻ കൺവെൻഷൻ സെന്ററി ൽ നടത്തി. . ചെയർമാൻ സ്റ്റനി പൊത്തന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗംകാഞ്ഞിരപ്പള്ളി മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറക്കൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. ഏലം മേഖല നേരിടുന്ന ഭൂ വിഷയം ഉൾപ്പെടെയുള്ള നിരവധി യായ പ്രതിസന്ധികൾ ഉൾപ്പെടുന്ന വിഷയാവതരണം ഫെഡറേഷൻ സെക്രട്ടറി പി. ആർ. സന്തോഷ് അവതരിപ്പിച്ചു. എം. പിമാരായ മാരായ ശ്രീ ഫ്രാൻസിസ് ജോർജ്,
ജോസ് കെ മാണി , മാണി സി കാപ്പൻ എം. എൽ. എ എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണക്കുന്നേൽ, സാമൂഹിക പ്രവർത്തകനായ ഡിജോ കാപ്പൻ, എൻ. എസ്. എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഫെഡറേഷന്റെ രൂപീകരണത്തിനും,
കാർഡമം മേഖലക്ക് നൽകിയ സമഗ്ര സംഭാവന കളും പരിഗണിച്ച് അന്തരിച്ച സാജൻ കുര്യൻ കളരിക്കലിനുവേണ്ടി അദ്ദേഹത്തിന്റെ സഹധർമിണിയെയും കുടുംബാംഗങ്ങളെയും യോഗം ആദരിച്ചു. പ്രമുഖ പ്ലാന്ററും വ്യവസായിയും പൊതുപ്രവർത്തകനുമായ ജോർജ് ജെ മാത്യു,എക്സ് എംപി,, ഇന്ത്യയിലെ ഏറ്റവും വലിയ ഏലം കയറ്റുമതിക്കാരനും പ്ലാന്ററും ഫെഡറേഷന്റെ അഡ്വൈസറി ബോർഡ് മെമ്പറുമായ ടി. ടി. ജോസ്, മാസ് എന്റെർപ്രൈസ്സസ്, ഫെഡറേഷൻ മെമ്പറും പ്രമുഖ പ്ലാന്ററും വ്യവസായിയുമായ ജോസഫ് മൈക്കിൾ കള്ളിവയലിൽ, ഫെഡറേഷൻ മെമ്പറും കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ ഷാജി രാഘവൻ എന്നിവരെയും യോഗത്തിൽ ആദരിച്ചു.