തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട പിക്ക് അപ്പ് വാൻ തലകീഴായി മറിഞ്ഞ് അപകടം. നടുക്കണ്ടം മഞ്ഞക്കടമ്പിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം തൊടുപുഴയിൽ നിന്നും പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിനോട് ചേർന്നുള്ള വീടിനോട് ചേർന്നായിരുന്നു അപകടം.മഴയിൽ വളവ് വീശുന്നതിനിടയിൽ വണ്ടി മറിയുകയായിരുന്നു.സംഭവത്തിൽ ഡ്രൈവർ നിസാര പരിക്ക കളോടെ രക്ഷപ്പെട്ടു.