തൊടുപുഴ:അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാചരണം സംഘടിപ്പിച്ചു. യൂണിയന് കീഴിലുള്ള ശാഖകളിൽ നിന്നും ആയിരങ്ങളെ അണിനിരത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.കെ വിനു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. ദീപക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ. തമ്പി വിശ്വകർമ്മ ദിനസന്ദേശം നൽകി. മഹിളാസംഘം സംസ്ഥാന അദ്ധ്യക്ഷ ബിന്ദു വിക്രമൻ,ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ് വിനയരാജ് , കെ.വി വൈ എസ് സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ, മഹിളാസംഘം താലൂക്ക് നേതാക്കളായ ഷീലാ ഗോപി,വൽസ ദിവാകരൻ, യൂണിയൻ ട്രഷറർ സുനിൽ പി.കെ, പ്രോഗ്രാം കൺവീനർമാരായ രാജേഷ് വി.കെ,പി ആർ. ബിനോജ്, ബിജു കുന്നുമ്മേൽ,സന്തോഷ് വി.കെ, എന്നിവർ സംസാരിച്ചു.