തൊടുപുഴ:ഭൂപതിവ് നിയമ ഭേദഗതി നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് 101 സ്വതന്ത്ര കർഷക സംഘടനകളുടെ കർഷക മഹാ പഞ്ചായത്ത് നേതാക്കൾ തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുതിയ വ്യവസ്ഥയിൽ വീട് നിർമ്മാണം പോലും തടസപ്പെടുന്ന സാഹചര്യമാണുള്ളത്. ഭൂമി ഈട് വച്ചാൽ ബാങ്ക് ലോൺ കിട്ടാത്ത സാഹചര്യമാണ്. സർക്കാരിന് പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി നടപ്പാക്കുന്നത്. പ്രശ്നം ഉന്നയിക്കുന്ന നേതാക്കളെ കൈകാര്യം ചെയ്യുമെന്ന എൽ.ഡി.എഫ് നേതാക്കളുടെ വെല്ലുവിളി സംഘടന നേരിടും. റസാഖ് ചൂര വേലിക്കെതിരായ ആരോപണങ്ങളിലും ഭീഷണിക്കുമെതിരെ എൻ.ഐ.എ, ഇ.ഡി അടക്കമുള്ള ഏജൻസികൾക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അതി ഗുരുതരമായ വീഴ്ച്ചയാണ് ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരിന് സംഭവിച്ചിട്ടുള്ളതെന്നും നിയമ ഭേദഗതിയിൽ നിന്നും പിൻമാറി പ്രശ്നം പരിഹരിച്ചിച്ചെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും നേതാക്കളായ കെ.വി ബിജു, റസാക്ക് ചൂരവേലിൽ, അഡ്വ. ബിനോയി തോമസ്, പി.എം ബേബി എന്നിവർ പറഞ്ഞു.