കുമളി :കേരള വിശ്വകർമ്മസഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. കുമളി വിശ്വകർമ്മ ഭവൻ ഹാളിൽ നടന്ന സമ്മേളനം സഭ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു .വിശ്വകർമ്മ ദിനം പൊതു അവധി ആക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സതീഷ് സർക്കാരനോട് ആവശ്യപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട വിശ്വകർമ്മ സമൂഹത്തിന് സാമൂഹ്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സജി വെമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡന്റ് മുരളീധരൻ അഴകൻ മുഖ്യപ്രഭാഷണം നടത്തി. വിശ്വകർമ്മ മഹിളാ സമാജം ജനറൽ സെക്രട്ടറി ഷീബ ജയൻ വിശ്വകർമ്മ ദിന സന്ദേശം നൽകി. സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായവർക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു,.മനോജ് ചോള്ളാക്കുന്നേൽ, ജോഷി ഗ്യാലക്സി , എന്നിവർ സംസാരിച്ചു .പരിപാടികൾക്ക് രോഹിത് രാജ് ,കെ,ജി പ്രവീൺ, ഇ ടി പ്രസനകുമാർ, സന്തോഷ് വെമ്പള്ളിൽ ,ഓമന രാജു ,ബിന്ദു സതീഷ്, സന്ധ്യ സജി ,വത്സല പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി