bms

തൊടുപുഴ: ഭാരതീയ മസ്ദൂർ സംഘം തൊടുപുഴ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 'തൊഴിലാളി മുന്നേറ്റം' പദയാത്ര നടത്തി. ബി.എം.എസ് മുൻസിപ്പൽ സെക്രട്ടറി ബി.അജിത്കുമാർ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം തൊടുപുഴ വെങ്ങല്ലൂരിൽ ജില്ലാ വൈസ്.പ്രസിഡന്റ് അഡ്വ.ഗിരീഷ് തയ്യിൽ നിർവഹിച്ചു. വിവിധ പ്രദേശങ്ങളിലൂടെ നടന്ന പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം ബി.വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ഹരികുമാർ എം.എസ്, ജാഥാ മാനേജർ മുൻസിപ്പൽ പ്രസിഡന്റ് വിശാൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.