
രാജാക്കാട്:അഖില കേരളവിശ്വകർമ്മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ
ഋഷിപഞ്ചമിയുംവിശ്വകർമ്മ ദിനാചരണവും നടത്തി.ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻസ് ഹാൾ അങ്കണത്തിൽ നിന്നും ആരംഭിച്ച മഹാശോഭായാത്ര ടൗൺ ചുറ്റി സമ്മേളന നഗരിയായ വൈസ് മെൻസ് സ്‌ക്വയറിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ടി.ആർ ഓജസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് രവീന്ദ്രൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി എൻ.കെ സന്തോഷ് നന്ദിയും അർപ്പിച്ചു.സനാതന ധർമ്മം എന്ന വിഷയത്തിൽ കൊല്ലം അനൂപ് തപസ്യ ക്ലാസ് നയിച്ചു.ബോർഡുമെമ്പർ എൻ.പി തങ്കപ്പൻ,ജില്ലാ കമ്മിറ്റി അംഗം കെ.ജി ജയദേവൻ,എൻ.സി ശിവൻകുട്ടി,സുമ തങ്കപ്പൻ, സുമ രംഗൻ,ബിന്ദു രാജേഷ്, വി.എൻ മോഹനൻ,ബിജു വാഴാട്ട്, എം.പി സജി എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും,ഗാനമേളയും നടത്തി.