കട്ടപ്പന :താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരോഗ്യ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു. സ്ത്രീ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. 2026 മാർച്ച് 8 വരെയാണ് ക്യാമ്പ് നടക്കുന്നത്.ഇതിന്റെ ഭാഗമായാണ് ക്യാമ്പയിന് നടത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യവെച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കും. സൂപ്രണ്ട് ഡോ. ഉമ അദ്ധ്യക്ഷയായി. പീഡിയട്രീഷ്യൻ ഡോ. അനുരൂപ് ക്ലാസ് നയിച്ചു. ആശുപത്രി ജീവനക്കാർ, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.