ഇടുക്കി: ർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ബിരുദം നേടിയവർക്കും പ്ലസ്ടു കഴിഞ്ഞവർക്കും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാം. മാദ്ധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പരിശീലനം, എന്നിവയും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സപ്പോർട്ടും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്ത അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, പി ആർ, അഡ്വർടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക. തിരുവനന്തപുരം ജില്ലയിലെ കെൽട്രോൺ സെന്ററിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9544958182. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കന്റ് ഫ്‌ളോർ,ചെമ്പിക്കളം ബിൽഡിംഗ്,ബേക്കറി ജംഗ്ഷൻ, വഴുതക്കാട് തിരുവനന്തപുരം - 675014.