തൊടുപുഴ: ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റി ഓഫീസ് അമ്പലം ബൈപാസിൽ വാരിയത്ത് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.. ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ പി.പി സാനു, മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത്,മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.തുടർന്ന്
ഗായത്രി ഓഡിറ്റോറിയത്തിൽ കൺവെൻഷനും നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അഡ്വ. ഷോൺ ജോർജ് വിശദീകരിച്ചു,ആലപ്പുഴ മേഖല ട്രഷറർ ടി.എച്ച് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി ശ്രീവിദ്യ രാജേഷ്.വൈസ് പ്രസിഡന്റ് അമ്പിളി അനിൽ, ജയലക്ഷ്മി സംസ്ഥാന സമിതി അംഗം കെ.എൻ ഗീതകുമാരി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജേഷ് പൂവാശ്ശേരി,ഷിബു ജേക്കബ്, ഭാരവാഹികളായ എൻ വേണഗോപാൽ,എം.പി പ്രമോദ്, അജിമോൻ കെ.എസ്, ധനൂപ് കെ.വി നിതിൻ മോൻ തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും പായസ വിതരണവും നടത്തി.