നെടുങ്കണ്ടം: തൂക്കുപാലം - കമ്പംമെട്ട് റോഡിന്റെ ഭാഗമായ ആശാരിക്കവല - മന്നാക്കുടി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നെടുങ്കണ്ടം നിരത്തു വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു. കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരട്ടയാർ നോർത്തിൽ നിന്നും ആശാരിക്കവല വഴി നെടുങ്കണ്ടത്തേക്കു പോകണം. നെടുങ്കണ്ടത്തു നിന്നും കട്ടപ്പനക്ക് പോകേണ്ട വാഹനങ്ങൾ ആശാരിക്കവല വഴി ഇരട്ടയാർ നോർത്ത് വഴി കട്ടപ്പനയിലേക്ക് പോകണം. ഫോൺ: 7594971126.