viswa

പീരുമേട്: അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ വിശ്വകർമ്മജയന്തി ദിനം ആഘോഷിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിറാണം കുന്നേൽ ഉദ്ഘാടനം ചെയ്തു. പീരുമേട് യൂണിയൻ പ്രസിഡന്റ് അശോകൻ മാഞ്ചിറക്കൽ അദ്ധ്യക്ഷനായിരുന്നു.
ശോഭാ യാത്രയും നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സെൽവത്തായി,സംസ്ഥാന ഓർഗൈനിം സിംഗ് സെക്രട്ടറി റ്റി.സി. ഗോപാലകൃഷ്ണൻ,അഡ്വ. ബാബു പള്ളിപ്പാട്ട്, കെ.വി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ ബിജു,കെ.എ. അരുണാചലം, എം.സോമൻ, കെ.ടി.ആർ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വാങ്ങിയ അനുമോൻ അയ്യപ്പനെയും വിവിധ മേഖലയിലുള്ളവരെയും ആദരിച്ചു.