പീരുമേട്: സംയുക്ത കർഷക സംഘടനയുടെ നേതൃത്വത്തിൽ ഭൂപതിവ് നിയമത്തിന് അനുകൂലമായി പാമ്പനാറിൽ പഞ്ചായത്ത് തല യോഗം സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ. രാമൻ അദ്ധ്യക്ഷനായിരുന്നു. കർഷക സംഘം ഏരിയാ സെകട്ടറി ജോസ്, കൊച്ചുമോൻ, ബിജു ശിവൻ പിള്ള, പി.എ. രാജു. എൻ.കെ. ബിനുകുമാർ, ഷിനോജ് പീറ്റർ എന്നിവർ പ്രസംഗിച്ചു.