കരിമണ്ണൂർ: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കേരള സംസ്ഥാന കാർഷിക വികസന യന്ത്രവൽക്കരണ മിഷൻ പദ്ധതിയിൽ ഇളംദേശം ബ്ലോക്കിന് കീഴിൽ കർഷകർക്കായി സൗജന്യ കാർഷിക യന്ത്ര അറ്റകുറ്റപ്പണി മെഗാ ക്യാമ്പ് 22 മുതൽ ഒക്ടോബർ 6 വരെ നടത്തും. ബ്ലോക്കിന് കീഴിലുള്ള ആലക്കോട്, കരിമണ്ണൂർ, കോടികുളം, കുടയത്തൂർ,ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ പാടശേഖര സമതി, കാർഷക ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവർക്കായി സേവനം പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത് തല കൃഷിഭവനുകളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.